- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
വര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ 38700 മിനിമം സാലറി; സ്റ്റുഡന്റ് വിസ കിട്ടാന്‍ മാസം 1483 പൗണ്ട് ചെലവാക്കാന്‍ ഉണ്ടെന്ന് കാണിക്കണം; ഡിപാണ്ടന്റ് വിസ കിട്ടണമെങ്കില്‍ 29000 പൗണ്ട് സാലറി വേണം: യുകെയിലെ സമഗ്ര മേഖലയിലെയും സാമ്പത്തിക മാനദണ്ഡങ്ങള്‍ മാറുമ്പോള്‍
വര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ 38700 മിനിമം സാലറി
ലണ്ടന്: നിങ്ങള്‍ ഈ വര്‍ഷം യു കെയിലേക്ക് ഒരു വിസയ്ക്കായി അപേക്ഷിക്കാന്‍ ഒരുങ്ങുകയാണോ? എങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഒന്നുകൂടി വിലയിരുത്തുക. എല്ലാ വിഭാഗം വിസകള്‍ക്കും ആവശ്യമായ സാമ്പത്തിക ആവശ്യകതകള്‍ 2025 മെയ് 17 മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഷ്‌കരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാന്‍ ആവശ്യമായ തുകയുടെ പരിധി മുതല്‍, സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ കുറഞ്ഞ ശമ്പള പരിധി വരെ എല്ലാം ഉയര്‍ത്തുകയാണ്. വിനോദ സഞ്ചാരികള്‍ക്കും ഉയര്‍ന്ന സാമ്പത്തിക ഭദ്രത കാണിക്കേണ്ടതായി വരും.
സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍, ലണ്ടനിലാണ് പഠിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ പ്രതിമാസം 1,483 പൗണ്ടും (ഒന്‍പത് മാസത്തേക്ക് മൊത്തം 13,347 പൗണ്ട്), ലണ്ടന് പുറത്ത് മറ്റ് നഗരങ്ങളിലാണെങ്കില്‍, പ്രതിമാസം 1,136 പൗണ്ടും (ഒന്‍പത് മാസത്തേക്ക് മൊത്തം 10,224 പൗണ്ട്) ചെലവാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കേണ്ടതായി വരും. ആശ്രിതര്‍ കൂടെയുണ്ടെങ്കില്‍ ലണ്ടനകത്ത് മറ്റൊരു 845 പൗണ്ടും പുറത്ത് 680 പൗണ്ടും അധികമായി ചെലവാക്കുന്നതിനുള്ള കഴിവുണ്ടെന്ന് തെളിയിക്കണം. ഈ തുക തുടര്‍ച്ചയായി 28 ദിവസങ്ങള്‍ നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം എന്നുമുണ്ട്. മാത്രമല്ല, വിസയ്ക്കായി അപൊഏക്ഷിക്കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്, അപേക്ഷിക്കുന്ന ദിവസത്തിന്റെ 31 ദിവസങ്ങള്‍ക്കുള്ളിലുള്ളതാകണമെന്നുമുണ്ട്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാന്‍, പ്രത്യേകിച്ചും ടെക്നോളജി, ഹെല്‍ത്ത്‌കെയര്‍, എഞ്ചിനീയറിംഗ് മേഖലകളില്‍, ആവശ്യമായ കുറഞ്ഞ ശമ്പള പരിധിയും 2025 ല്‍ സര്‍ക്കാര്‍ ഉയര്‍ത്തുകയാണ്. ഇതനുസരിച്ച്, സാധാരണ സ്‌കില്‍ഡ് വിസയ്ക്ക് അപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് കുറഞ്ഞത് പ്രതിവര്‍ഷം 38,700 പൗണ്ട് ശമ്പളമെങ്കിലും ഉണ്ടായിരിക്കണം. അടുത്തിടെ ഗ്രാഡ്വേറ്റ് ചെയ്തവര്‍, ട്രെയിനികള്‍, സ്റ്റെം പി എച്ച് ഡി ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ഇത് 30,960 പൗണ്ട് ആണ്. ഇമിഗ്രേഷന്‍ സാലറി ലിസ്റ്റിലുള്ള ജോലികള്‍ക്കും ആവശ്യമായ മിനിമം ശമ്പളം പ്രതിവര്‍ഷം 30,960 പൗണ്ട് ആണ്. സ്റ്റെം ഇതര പി എച്ച് ഡിക്കാര്‍ക്ക് വിസ ലഭിക്കാന്‍ മിനിമം 34,830 പൗണ്ട് ശമ്പളമുണ്ടായിരിക്കണം.
വിസിറ്റിംഗ് വിസയില്‍ പോകാനാണെങ്കില്‍, സര്‍ക്കാര്‍ ഔദ്യോഗികമായി സാമ്പത്തിക മാനദണ്ഡങ്ങള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സന്ദര്‍ശന സമയത്ത്, നിങ്ങളുടെ ചെലവുകള്‍ നിറവേറ്റാനുള്ള പണം നിങ്ങള്‍ക്കുണ്ടെന്ന് ബോദ്ധ്യപ്പെടുത്തേണ്ടി വരും. ഇതില്‍, മടക്കയാത്രയ്ക്കുള്ള, അല്ലെങ്കില്‍ യു കെയില്‍ നിന്നും മറ്റെവിടേക്കെങ്കിലും ഉള്ള യാത്രയ്ക്കുള്ള ചെലവ്, യു കെയിലെ താമസം, ദൈനംദിന ജീവിത ചെലവുകള്‍, പ്രാദേശിക യാത്രകള്‍, ഷോകള്‍, തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടും.
ഫാമിലി വിസയില്‍ പങ്കാളിയെയോ, കുടുംബത്തെയോ കൊണ്ടു പോകണമെങ്കില്‍, ബ്രിട്ടനിലുള്ള വ്യക്തിക്ക് ചുരുങ്ങിയത് പ്രതിവര്‍ഷം 29,000 പൗണ്ട് ശമ്പളം വേണ്ടി വരും. ഇതിനെല്ലാം പുറമെ, വിസ അപേക്ഷ ഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിസയുടെ തരത്തെയും, ബ്രിട്ടനില്‍ താമസിക്കുന്ന കാലയളവിനെയും അടിസ്ഥാനമാക്കി 5 മുതല്‍ 50 പൗണ്ട് വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.അതോടൊപ്പം, വിസ ഒഴിവാക്കിഒയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നിരക്കും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.