- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍; വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചോദ്യം
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം
തിരുവനന്തപുരം: വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. നേരിട്ടെത്തി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്താനാണ് നിര്‍ദ്ദേശം.
മലപ്പുറം സ്വര്‍ണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രണ്ടു വിഷയങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് നേരിട്ടെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിര്‍ദേശം.