- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിവരാസനം റേഡിയോ നടത്തിപ്പ് കരാര്‍ കോണ്‍ഗ്രസ് നേതാവിന് നല്കാന് വഴിവിട്ട നീക്കം; ശക്തമായ എതിര്‍പ്പുമായി ഇടതുപക്ഷ സംഘടനകള്‍; ബാലകൃഷ്ണന്‍ പെരിയയ്ക്ക് കരാര്‍ നല്‍കേണ്ടെന്ന് തീരുമാനം
ഹരിവരാസനം റേഡിയോ നടത്തിപ്പ് കരാര്‍ കോണ്‍ഗ്രസ് നേതാവിന് നല്കാന് വഴിവിട്ട നീക്കം
ശബരിമല : ശബരിമലയുടെ പേരില്‍ ആരംഭിക്കാനിരിക്കുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പിന്റെ കരാര്‍ കോണ്‍ഗ്രസ് നേതാവിന് നല്‍കാനുള്ള വഴിവിട്ട നീക്കം ഇടതുപക്ഷ അനുകൂല സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് ബാലകൃഷണന്‍ പെരിയയ്ക്ക് ആണ് കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇതിനെതിരെ സിഐടിയുവിന്റെ ഒരു വിഭാഗം പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തുകയായിരുന്നു. പ്രതിഷേധം രേഖാമൂലം ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ പദ്ധതിയുടെ കരാര്‍ ബാലകൃഷ്ണന്‍ പെരിയയ്ക്ക് നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.
ഹരിവരാസനം റേഡിയോ പ്ളേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യുന്നതിന് ആദ്യ ഘട്ടത്തില്‍ 20 ലക്ഷവും തുടര്‍ന്നുളള ഓരോ മാസവും 5 ലക്ഷം വീതവും നല്‍കാനായിരുന്നു ബോര്‍ഡിന്റെ തിരക്കിട്ട നീക്കം. ഇതിനായി കരാര്‍ വ്യവസ്ഥകള്‍ പോലും പാലിക്കപ്പെട്ടില്ല എന്നും ഇത് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആരോപണവും ഉയര്‍ന്നു. സിഐടിയുവിലെ ഗ്രൂപ്പ് പോരാണ് ഈ വിഷയം പുറത്തു വരാന്‍ ഇടയാക്കിയത് എന്നാണ് സൂചന.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്