- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ദൗത്യസേന നടത്തിയ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ദൗത്യസേന നടത്തിയ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി പ്രത്യേക ദൗത്യസേന നടത്തിയ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢില്‍ മുതിര്‍ന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ പ്രത്യേക ദൗത്യസേന നടത്തിയ നടപടിയിലാണ് 26 നക്‌സലുകള്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് നക്‌സലുകളും ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്‍മാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ വനപ്രദേശമായ അബുജ്മദ് പ്രദേശത്ത് ആരംഭിച്ച ഓപറേഷനില്‍ നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഉന്നത നക്‌സല്‍ നേതാക്കളെ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ നക്‌സലൈറ്റുകള്‍ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പ്രദേശം സൈന്യം വളഞ്ഞിരിക്കയാണ്. രണ്ടാഴ്ച മുമ്പ് ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമുള്ള വനങ്ങളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 15 നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു.