- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊങ്കല്‍ ആഘോഷത്തിനിടെ ആറ് വയസുകാരന് നിര്‍ബന്ധിച്ച് മദ്യം കുടുപ്പിച്ച് ഫേസ്ബുക്കില്‍ ഇട്ടു; കുട്ടിയുടെ പിതൃസഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: ആറ് വയസുകാരന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാറിനെ പോലീസ് പിടികൂടി.
പൊങ്കല്‍ ആഘോഷത്തിനിടെയാണ് സംഭവം. കുട്ടിയെ മദ്യം കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട അയല്‍ക്കാരനാണ് പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ബാല നീതി നിയമം, ഐടി ആക്ട് എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Next Story