- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ പാളത്തിന് സമീപത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തു; 37കാരനെ തലയിൽ കല്ലു കൊണ്ടടിച്ച് കൊന്നു; രണ്ട് കൗമാരക്കാർ പിടിയിൽ; സംഭവം ദില്ലിയിൽ
ദില്ലി: തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ 37കാരൻ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. മുഖത്തും തലയിലും കല്ലു കൊണ്ടുള്ള അടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. തെക്ക് കിഴക്കൻ ദില്ലിയിലെ ഓഖ്ലയിൽ കുംഹാർ മൊഹല്ല സ്വദേശിയായ സുരേന്ദറെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഖ്ലയിലെ റെയിൽവേ പാളത്തിന് സമീപത്തായാണ് 37കാരന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൃതദേഹം കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടർന്ന് മൃതദേഹം കിടന്നതിന് സമീപത്തായി സംശയകരമായ സാഹചര്യത്തിൽ കിടക്കുന്ന ബൈക്ക് പോലീസ് കണ്ടെത്തുകയായിരുന്നു. നവംബർ 23ന് രാത്രി 11.51 മുതൽ സിസിടിവിയിൽ കണ്ട മോട്ടോർ സൈക്കിളിന്റെ ഉടമകളെ ചോദ്യം ചെയ്തപ്പോഴാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും രാത്രി ഇതുവഴിയേ വരുന്നതിനിടയിൽ വലിയ രീതിയിലുള്ള നിലവിളി കേട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് പോയതാണെന്ന മൊഴി പോലീസിന് ലഭിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രണ്ട് പേർ ഓടിപ്പോകുന്നത് കണ്ടതായും ഇവർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനേ തുടർന്നുള്ള അന്വേഷണത്തിലാണ് കൗമാരക്കാർ പിടിയിലായത്.
ബിഹാർ സ്വദേശികളായ കൗമാരക്കാരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റെയിൽവേ പാളത്തിന് സമീപത്ത് മൂത്രമൊഴിക്കാനായി പോയ കൗമാരക്കാരെ ഇയാൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പിന്നാലെയുണ്ടായ വാക്കേറ്റത്തിനിടയിൽ പ്രതികൾ കല്ലുകൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു.