- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നു; ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തം; കോടികളുടെ നാശനഷ്ടം
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ പ്രവർത്തിക്കുന്ന ഒരു ഡൈയിംഗ് യൂണിറ്റിൽ വൻ തീപിടുത്തം. സരാവലി ഗ്രാമത്തിൽ ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. തീപിടുത്തമുണ്ടായ സമയത്ത് ഫാക്ടറിയിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. പ്രാഥമിക നിഗമനത്തിൽ ആളപായം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
വിവരമറിഞ്ഞയുടൻ ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഉച്ചയോടെയും തുടരുകയായിരുന്നു. സമീപത്ത് വലിയ ജനവാസ മേഖലയില്ലാത്തത് ആശ്വാസകരമായി. ഫാക്ടറി ഉടമകളുടെ നിഗമനത്തിൽ, തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Next Story




