ബലോഡ്: ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലെ കോഴി ഫാമിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഏഴ് വയസുകാരിയെയാണ് ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളി പീഡിപ്പിച്ചത്. പ്രതിയെ ഇരയുടെ മാതാപിതാക്കൾക്ക് പരിചയമുള്ളവരാണെന്നും പോലീസ് അറിയിച്ചു. ഗുരുർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഇരയുടെ മാതാപിതാക്കൾ അടുത്തുള്ള മറ്റൊരു ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. പ്രാഥമിക അന്വേഷണം നടന്നുവെങ്കിലും പ്രതിയുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉറപ്പിച്ചു പറയാനായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പ്രതികൾ തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. പെൺകുട്ടിയുടെ കരച്ചിൽ കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കൾ അക്രമ വിവരം അറിയുന്നത്. ഇര മാതാപിതാക്കളോട് നടന്ന സംഭവം അതേപടി വിവരിക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ഗുരുർ പോലീസ് അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാത്രമല്ല പീഡനത്തിനിരയായ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോസ്കോ നിയമവും ചാർജ് ചെയ്യും. പ്രതിക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും ഉടൻ പിടിയിലാവുമെന്നും പോലീസ് വ്യക്തമാക്കി.