- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം തടയുന്നതിനായി നയം അനിവാര്യം; ക്രമാതീതമായുള്ള ഫീസ് വര്‍ധനവ് അവസാനിപ്പിക്കാന്‍ നടപടി വേണം; കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്കി എബിവിപി
ന്യൂഡല്‍ഹി: എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചു വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വിദ്യാഭ്യാസ മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയം എത്ര ഫലപ്രദമായി ആണ് നടപ്പാക്കിയതെന്നും , നടത്തിപ്പിന് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ഏതൊക്കെ തരത്തിലുള്ളതാണ് എന്ന് കണ്ടെത്താനും അവലോകന സമിതി ശ്രമിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അതോടൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന്റെ അനിവാര്യതയെക്കുറിച്ചും നിവേദനത്തില്‍ പരാമര്‍ശമുണ്ട്. ഇഡഋഠ പ്രവേശന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി ഖീടഅഅ മോഡല്‍ പിന്തുടരുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, ഇന്റേണ്‍ഷിപ്പ് ചെയ്തു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുക, വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുള്‍ സമയബന്ധിതമായ പൂര്‍ത്തികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിവേദനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം തടയുന്നതിനായി നയം വിഭാവന ചെയ്യണമെന്നും അതേപോലെ ക്രമാതീതമായുള്ള ഫീസ് വര്‍ധനവ് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. ദേശീയ സെക്രട്ടറിമാരായ ശ്രാവണ്‍ ബി രാജ്, രാഹുല്‍ റാണ, അങ്കിത് ശുക്ല, ശിവാംഗി ഖര്‍വാള്‍,ക്ഷമ ശര്‍മ്മ, ആദിത്യ ടക്കിയാര്‍ , കമലേഷ്, ഡല്‍ഹി സര്‍വ്വകലാശാല യുണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിയെ അനുഗമിച്ചിരുന്നു