കോഴിക്കോട്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പള്ളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷാദിന് ഗുരുതര പരിക്കേറ്റു.

ഗുണ്ടൽപ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് തിരിച്ചുവരും വഴി ഗുണ്ടൽപേട്ട് - ബന്ദിപ്പൂർ പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.