ഡൽഹി: പതിനൊന്ന് യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ഡൽഹി ഹാപൂർ ബൈപ്പാസിൽ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. മാരുതി ഇക്കോ വാനിലേക്ക് നിയന്ത്രണം നഷ്ടമായി മാരുതി സെലേറിയോ ആണ് ഇടിച്ചത്.

പിന്നിൽ നിന്ന് വന്ന കാർ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മാരുതി സെലേറിയോ കാറിൽ ഏഴ് പേരും വളർത്തുനായയും ആയിരുന്നു ഉണ്ടായിരുന്നത്. ഗാസിയാബാദിലെ വിജയ്നഗറിലെ അബേസ് എൻജിനിയറിംഗ് കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.