- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് വൻ അപകടം; 6 പേർക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു; ഇൻഡോറിലെ വാഹനാപകടത്തിൽ സംഭവിച്ചത്!
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വൻ വാഹനാപകടം. അപകടത്തിൽ ആറ് പേർ മരിച്ചു. ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസിൽ സഞ്ചരിച്ചിരുന്നവർ കർണാടക സ്വദേശികളാണ്, ബൈക്കിൽ സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരും മറ്റ് രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു
പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും നൽകുമെന്ന് അഡീഷണൽ ജില്ലാ കളക്ടർ റോഷൻ റായ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അപകട കാരണം ഉടൻ തന്നെ വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.