- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബിൾ ഡെക്കർ ബസും ടാങ്കറും കൂട്ടിയിടിച്ച് വൻ അപകടം; എട്ടുപേർ മരിച്ചു; പതിനാല് പേർക്ക് പരിക്ക്; സംഭവം ഉത്തർപ്രദേശിൽ
ലഖ്നൗ: ഡബിൾ ഡെക്കർ ബസും ടാങ്കറും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം നടന്നത്.
ലഖ്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തിൽ ടാങ്കർ പൂർണമായും തകർന്നിട്ടുണ്ട്. കന്നൗജ് ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അതേസമയം, അഞ്ച് മണിക്കൂറിനിടെ യു.പിയിൽ നടന്ന രണ്ടാമത്തെ വലിയ അപകടമാണിത്. വെള്ളിയാഴ്ച രാവിലെ പ്രയാഗ് രാജിൽനിന്ന് മടങ്ങിവരികയായിരുന്ന കുടുംബത്തിന്റെ കാർ ടാങ്കർ ലോറിയിലിടിച്ച് ആറുപേർ അതിദാരുണമായി മരിച്ചിരുന്നു.
Next Story