- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ വേഗതയിലെത്തിയ ടാങ്കർ ലോറി; ലിങ്ക് റോഡിലേക്ക് തിരിഞ്ഞതും ഭയാനക കാഴ്ച; നില തെറ്റിയെത്തിയ പിക്കപ്പ് ഇടിച്ചുകയറി വൻ പൊട്ടിത്തെറി; ഏഴുപേർ വെന്ത് മരിച്ചു; നടുങ്ങി നാട്
ഹോഷിയാർപൂർ: പഞ്ചാബിൽ എൽപിജി ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോഷിയാർപൂർ-ജലന്ധർ റോഡിൽ മണ്ടിയാൽ അഡ്ഡയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെയാണ് ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിച്ചത്.
അപകടത്തിൽ ടാങ്കർ ഡ്രൈവർ സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദർ കൗർ, ആരാധന വർമ്മ എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിൽ അധികം പൊള്ളലേറ്റ നാല് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.