- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെടുന്നതിനിടെ അപകടം; പാഞ്ഞെത്തിയ പിക്കപ്പ് വാൻ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി; ആറ് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്
ഡൽഹി: പാഞ്ഞെത്തിയ പിക്കപ്പ് വാൻ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആറ് പേർ മരിച്ചു. ഡൽഹി-മുംബൈ ദേശീയ പാതയിലാണ് സംഭവം നടന്നത്. അഞ്ച് പേർക്ക് പരിക്ക് പറ്റി. ഹരിയാനയിലെ നൂഹിലുള്ള ഇബ്രാഹിം ബാസ് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
രാവിലെ പത്ത് മണിയോടെ അതിവേഗ പാതയിൽ പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് പിക്കപ്പ് വാൻ പാഞ്ഞുകയറിയത്. അപകടത്തെ തുടർന്ന് വാഹനം സ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു.
മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരണപ്പെട്ട ആറ് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story