കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ആശുപത്രിയിൽ വിദ്യാർത്ഥിനി ബലാത്സം​ഗത്തിനിരയായി. ദുർ​ഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് വിദ്യാർത്ഥി ബലാത്സം​ഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ക്യാംപസിൽ ക്രൂരബലാത്സം​ഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി.

ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാമ്പസ്സിനുള്ളിൽ വെച്ച് തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബം​ഗാൾ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.