- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറപ്പെടാൻ മിനിറ്റുകൾ ബാക്കി; പെട്ടെന്ന് ട്രെയിനിൽ പോലീസും ഡോഗ് സ്‌ക്വാഡും ഇരച്ചെത്തി; വൈകിയത് രണ്ട് മണിക്കൂറോളം; അജ്മേർ ദാദർ എക്സ്പ്രസിൽ സംഭവിച്ചത്
അജ്മീർ: ദാദറിലേക്ക് പോകേണ്ട അജ്മീർ-ദാദർ എക്‌സ്‌പ്രസ് ട്രെയിനിന് ബോംബ് സ്ഫോടന ഭീഷണി ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം രണ്ടു മണിക്കൂറോളം നിർത്തിയിട്ടു.
ഗവൺമെന്റ് റെയിൽവേ പോലീസും (ജി.ആർ.പി.), ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ട്രെയിനിൽ വിശദമായ സുരക്ഷാ പരിശോധന നടത്തി. പരിശോധനക്കൊടുവിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.
ദാദറിലേക്ക് പോകുന്ന അജ്മീർ-ദാദർ എക്സ്പ്രസ് ട്രെയിൻ ബോംബ് സ്ഫോടന ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ നിർത്തിയിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗവ. റെയിൽവേ പൊലീസ് (ജിആർപി), ഡോഗ് സ്ക്വാഡ്, സിഐഡി, മറ്റ് ഏജൻസികൾ എന്നിവർ ചേർന്ന് സമഗ്രമായ സുരക്ഷാ പരിശോധന നടത്തി.
റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് വിന്യാസവും ഉണ്ടായിരുന്നു. പരിശോധനയിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.




