- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തു തര്‍ക്കം; വൃദ്ധ സഹോദരിമാരെ നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയി; രണ്ട് പേര്‍ പിടിയില്‍
അരമണിക്കൂറിനുള്ളില്‍ 70 വയസ് പ്രായമുള്ള സ്ത്രീകളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
അജ്മീര്‍:രാജസ്ഥാനിലെ അജ്മീറില്‍ നിന്നും സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പ്രായമായ രണ്ട് സഹോദരിമാരെ നാല് പേരടങ്ങുന്ന സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി. അയല്‍വാസികള്‍ പകര്‍ത്തിയ വിഡിയോയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയില്‍. അരമണിക്കൂറിനുള്ളില്‍ 70 വയസ് പ്രായമുള്ള സ്ത്രീകളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ചെറിയ വീഡിയോ ദൃശ്യത്തിലൂടെയാണ് ഡല്‍ഹി രജിസ്ട്രേഷന്‍ നമ്പറുള്ള മഹീന്ദ്ര സാങ്യോങ് റെക്സ്റ്റണില്‍ നാല് പുരുഷന്മാര്‍ രണ്ട് വൃദ്ധരായ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് പുറത്തുവന്നത്. രമാ ജെയിന്‍, കുംകം ജെയിന്‍ എന്ന് പേരുള്ള വൃദ്ധരെ സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഈ ദൃശ്യങ്ങള്‍ പൊലീസിന് പ്രദേശവാസികള്‍ അയച്ചുകൊടുത്തതോടെയായിരുന്നു ദ്രുതഗതിയില്‍ നടപടിയുണ്ടായത്.
രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിചായിരുന്നു അന്വേഷണ സംഘം പ്രതിയെ പിന്തുടര്‍ന്ന് ബന്ദികളായ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. മുഹമ്മദ് ആദില്‍ ഷെയ്ഖ് എന്നയാളും സഹായികളും തങ്ങളുടെ പൂര്‍വിക സ്വത്തിന്റെ വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്താന്‍ കൊണ്ടുപോയി എന്നാണ് സഹോദരിമാരുടെ ആരോപണം.
തോക്കും കത്രികയും കാണിച്ച് പ്രതികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായും മര്‍ദിച്ചതായും. തര്‍ക്കത്തിലുള്ള വസ്തുവിന് വേണ്ടി തങ്ങള്‍ രണ്ട് കോടി രൂപ ചെലവഴിച്ചുവെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാളായ ഷെയ്ഖ് തങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരഗമിക്കുകയാണ്.
അരമണിക്കൂറിനുള്ളില്‍ 70 വയസ് പ്രായമുള്ള സ്ത്രീകളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.