- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്‍ഡമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിനോദ സഞ്ചാരികള്‍ ബീച്ചുകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്; കപ്പലുകളുടെ യാത്രാ സമയം പുനര്ക്രമീകരിച്ചേക്കും
ആന്‍ഡമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിനോദ സഞ്ചാരികള്‍ ബീച്ചുകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
പോര്‍ട്ട്‌ബ്ലെയര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കാരണം സെപ്തംബര്‍ 17 മുതല്‍ മൂന്ന് ദിവസത്തേക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികള്‍, നാട്ടുകാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ കടലിലും ബീച്ചുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
സെപ്തംബര്‍ 17 മുതല്‍ 19 വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ കനത്ത മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ഇടിമിന്നലും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതെന്നും ഉദ്യോ?ഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിനോദസഞ്ചാരികളും, പ്രദേശവാസികളും, മത്സ്യത്തൊഴിലാളികളും കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കാംബെല്‍ ബേ, നാന്‍കൗറി, കാച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇന്റര്‍-ഐലന്‍ഡ് കപ്പലുകളുടെ യാത്രാ സമയം ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സര്‍വീസസ് (DSS) പുനഃക്രമീകരിച്ചേക്കാമെന്നും അറിയിപ്പുണ്ട്.