- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ബോംബ് ഉണ്ടാക്കാന്‍ പടിച്ചു; വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം; പാഴ്‌സലായി ബോംബ് അയച്ചു; സംഭവത്തില്‍ പ്രതി പിടിയില്‍
അഹമ്മദാബാദ്: വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടും പ്രതികാരം ചെയ്യുന്നതിന് പാഴ്‌സലായി ബോംബ് അയച്ചു. പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 44 വയസുകാരനായ റാവുവും അയാളുടെ സുഹൃത്തുമാണ് കൃത്യത്തിനു പിന്നില്‍. ഭാര്യയുടെ സുഹൃത്തായ ബല്‍ദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത്. രാവിലെ 10:45 ഓടെയാണ് സ്ഫോടനം നടന്നത്. പ്രതികള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത്.
കഴിഞ്ഞ മൂന്നോ നാലോ മാസമായി ഓണ്‍ലൈന്‍വഴി ബോംബുകളും തോക്കുകളും നിര്‍മ്മിക്കാന്‍ റാവു പഠിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഖാദിയയെയും കുടുബത്തെയും തന്റെ മുന്‍ ഭാര്യയുമായി അകറ്റുക, കുടുംബവുമായി ഭിന്നത സൃഷ്ടിച്ച് മുന്‍ ഭാര്യയെ വൈകാരികമായി ഒറ്റപ്പെടുത്തുക എന്നിവയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സ്ഫോടനം നടന്ന സ്ഥലത്ത് സുഹൃത്തുക്കളില്‍ ഒരാളായ ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ശനിയാഴ്ച്ച രാത്രിയോടെ പോലീസ് റാവുവിനെയും കൂട്ടാളി രോഹന്‍ റാവലിനെയും പിടികൂടി.
കണ്ടെത്തിയ ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സാങ്കേതിക നിരീക്ഷണത്തിലൂടെ ശനിയാഴ്ച രാത്രി പോലീസ് റാവുവിനെയും കൂട്ടാളി രോഹന്‍ റാവലിനെയും പിടികൂടി.അറസ്റ്റിനെ തുടര്‍ന്ന് പ്രതികളുടെ കാറില്‍ നിന്ന് രണ്ട് ബോംബുകള്‍ പോലീസ് കണ്ടെടുത്തു. സള്‍ഫര്‍ പൊടി, വെടിമരുന്ന്, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ ബോംബ് നിര്‍മിച്ചിരിക്കുന്നത്. റാവുവിന്റെ വസതിയില്‍ നിന്ന് പിസ്റ്റള്‍, വെടിമരുന്ന്, ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു.