- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയബന്ധത്തിന്റെ പേരിൽ 26കാരിയെ വസ്ത്രമുരിഞ്ഞ് മരത്തിൽ കെട്ടിയിട്ട് മർദിച്ചു; കാമുകനും കുടുംബവും അറസ്റ്റിൽ
റാഞ്ചി: ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പ്രണയബന്ധത്തിന്റെ പേരിൽ 26 കാരിയെ വസ്ത്രമുരിഞ്ഞ് മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചു. യുവതിയെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി11 മണിയോടെയാണ് സംഭവം നടന്നത്. യുവതിയും മറ്റൊരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് യുവാവിന്റെ കുടുംബത്തിന് അംഗീകരിക്കാൻ പറ്റിയില്ല. തുടർന്ന് യുവാവിന്റെ പിതാവും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും യുവതിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.
ബുധനാഴ്ച രാത്രി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ ഇവർ യുവാവിനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് വീട്ടിലെത്തിയ യുവതിയെ നാലുപേരും ചേർന്ന് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. യുവതിയെ അവിടെ ഉപേക്ഷച്ച് നാലുപേരും വീട്ടിലേക്ക് മടങ്ങി. രക്ഷപ്പെടുത്തിയ ശേഷം യുവതിയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മറുനാടന് ഡെസ്ക്