- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുണാചലില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഹവില്‍ദാര്‍ നഖത് സിങ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജില്ലാ ആസ്ഥാനമായ അപ്പര്‍ സുബന്‍സിരി പട്ടണമായ ഡാപോരിജോയില്‍ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹമാണ് അപകടത്തില്‍ പെട്ടത്. […]
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ ടാപി ഗ്രാമത്തിന് സമീപം ട്രാന്‍സ് അരുണാചല്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
ഹവില്‍ദാര്‍ നഖത് സിങ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജില്ലാ ആസ്ഥാനമായ അപ്പര്‍ സുബന്‍സിരി പട്ടണമായ ഡാപോരിജോയില്‍ നിന്ന് ലെപാരഡ ജില്ലയിലെ ബസാറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹമാണ് അപകടത്തില്‍ പെട്ടത്.
'അപ്പര്‍ സുബന്‍സിരി ജില്ലയിലെ താപിക്കടുത്തുണ്ടായ ദാരുണമായ അപകടത്തില്‍ ഹവില്‍ദാര്‍ നഖത് സിംഗ്, നായിക് മുകേഷ് കുമാര്‍, ഗ്രനേഡിയര്‍ ആശിഷ് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ വളരെ വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനവും പരമോന്നത ത്യാഗവും ഏറ്റവും ഉയര്‍ന്ന ആദരവോടെ സ്മരിക്കപ്പെടുമെന്ന് എക്സില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.