- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കുന്നില്ല; സംശയം തോന്നിയ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു; രാത്രി പട്രോളിംഗിനിടെ പുഷ്പ 2 കാണാന്‍ പോയ അസിസ്റ്റന്റ് കമ്മിഷണറെ കൈയ്യോടെ പൊക്കി കമ്മീഷണര്‍
ചെന്നൈ: രാത്രി പട്രോളിംഗിനിടെ സിനിമാ തിയേറ്ററില്‍ പോയ അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണര്‍ പിടികൂടി! തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതല വഹിക്കുന്ന പി. മൂര്‍ത്തിയാണ് പട്രോളിംഗ് ഡ്യൂട്ടിക്ക് പകരം പുഷ്പ 2 കാണാനിറങ്ങിയ ഉദ്യോഗസ്ഥന്റെ കള്ളക്കളി കണ്ടെത്തിയത്. വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ സംശയം തോന്നിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പട്രോളിംഗ് ഡ്യൂട്ടിയില്‍ നിന്നെ പുറത്തുപോയത് വെളിപ്പെട്ടത്. പിന്നീട് തിയേറ്ററിലായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിക്കുകയും ചെയ്തു.
നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താന്‍ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു. രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാന്‍ പോയെന്ന വിവരം ലഭിച്ചു.
കമ്മിഷണര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താന്‍ നേരിട്ട് വരാമെന്നും കമ്മിഷണര്‍ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.