പൂനെ: നമ്മുടെ നാട്ടിൽ ഓട്ടോറിക്ഷയുടെ പിന്നിലുള്ള കുഞ്ഞ് കുഞ്ഞ് എഴുത്തുകളും,അലങ്കാര പണികളുമൊക്കെ നേരത്തെയും വാർത്തകളായിട്ടുണ്ട്. പൂനയിലെ തിരക്കുള്ള റോഡുകളിലൂടെ പായുന്ന ഒരു ഓട്ടോറിക്ഷയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഒരു സാധാരണ രീതിയിലുള്ള യാത്രയല്ല ഈ ഓട്ടോറിക്ഷയിൽ നിന്നും സഞ്ചാരികൾക്ക് ലഭിക്കുന്നതെന്നാണ് അഭിപ്രായം. എന്താണ് ഈ ഓട്ടോയ്ക്ക് പ്രത്യേകത എന്നല്ലേ?. ഇതിനുള്ളിൽ മനോഹരമായി അലങ്കരിച്ച ഒരു അക്വാറിയം കാണാം. ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപിന്നിലായി വെച്ചിട്ടുള്ള ഈ അക്വാറിയം നിയോൺ വെളിച്ചത്തിലാണ് അലങ്കരിച്ചിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള അലങ്കാര മൽസ്യങ്ങളുടെ കാഴ്ച കണ്ട് യാത്രക്കാർക്ക് ഈ ഓട്ടോറിക്ഷയിൽ സവാരി നടത്താം.

@thatssosakshi എന്ന ഇൻസ്റ്റ​ഗ്രാം യൂസറാണ് ഈ വ്യത്യസ്തമായ ഓട്ടോയുടെ വീഡിയോ ഷെയർ പങ്കുവെച്ചിരിക്കുന്നത്. ഓട്ടോയുടെ അകത്ത് സ്പീക്കറും ഡിസ്കോ ലൈറ്റുകളും ഒക്കെ കാണാം. മൊത്തത്തിൽ നമ്മൾ ഒരു ഓട്ടോയിലാണ് ഇപ്പോൾ ഉള്ളത് എന്നതു പോലും മറന്നു പോകുന്ന അവസ്ഥയായിരിക്കും ഇതിൽ കയറിയാൽ എന്ന് അർത്ഥം. സംഭവം എന്തായാലും ഇപ്പോൾ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം :

https://www.instagram.com/reel/DFK5bj2hyHj/

@thatssosakshi എന്ന ഇൻസ്റ്റ​ഗ്രാം യൂസറാണ് ഈ വ്യത്യസ്തമായ ഓട്ടോയുടെ വീഡിയോ ഷെയർ പങ്കുവെച്ചിരിക്കുന്നത്. ഓട്ടോയുടെ അകത്ത് സ്പീക്കറും ഡിസ്കോ ലൈറ്റുകളും ഒക്കെ കാണാം. മൊത്തത്തിൽ നമ്മൾ ഒരു ഓട്ടോയിലാണ് ഇപ്പോൾ ഉള്ളത് എന്നതു പോലും മറന്നു പോകുന്ന അവസ്ഥയായിരിക്കും ഇതിൽ കയറിയാൽ എന്ന് അർത്ഥം. സംഭവം എന്തായാലും ഇപ്പോൾ വൈറലായിരിക്കുകയാണ്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കമ്മന്റുമായി എത്തിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് 'യാത്രക്കാർ ആസ്വദിക്കുന്നത് പോലെ തന്നെ ഈ മീനുകളും ഈ യാത്ര ആസ്വദിക്കും എന്ന് പ്രതീക്ഷിക്കാം' എന്നാണ്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'താൻ കണ്ടതിൽ വച്ച് ഏറ്റവും കൂളായിട്ടുള്ള ഓട്ടോ ഇതാണ്, ഇതിൽ ഒരു അക്വേറിയം റൈഡ് സങ്കല്പിച്ച് നോക്കൂ' എന്നാണ്. ഇതിൽ യാത്ര ചെയ്യാൻ മൂന്നിരട്ടി കൂലി നൽകുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.