ന്യൂഡല്‍ഹി : കടുത്ത അണുബാധയെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടത്തിയ തെലങ്കാന സന്ദര്‍ശനത്തിടെയാണ് അണുബാധിതനായത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വേനല്‍ക്കാല അവധിക്ക് ശേഷം കോടതി തുറന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് എത്തിയില്ല. തെലങ്കാനയിലെ നല്‍സര്‍ നിയമ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങളില്‍ ചീഫ് ജസ്റ്റിസ് പങ്കെടുത്തിരുന്നു. കുറഞ്ഞത് രണ്ടുദിവസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.