ബെംഗളൂരു: കുളിമുറിയിൽ ഉപയോഗിച്ചിരുന്ന വാട്ടർ ഹീറ്ററിൽ (ഗ്യാസ് ഹീറ്റർ) നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു യുവതി മരിച്ചു. ഹാസൻ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭർത്താവാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

വാതിലിൽ മുട്ടി നോക്കിയിട്ടും ഫോൺ വിളിച്ച് നോക്കിയിട്ടും ഒരു പ്രതികരണം ഇല്ലാതെ വന്നതോടെ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. അപ്പോൾ ജീവനറ്റ നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ ഭൂമികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹീറ്ററിലെ തകരാർ കാരണമുണ്ടായ ഗ്യാസ് ചോർച്ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹീറ്ററുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ സംഭവം വീണ്ടും മുന്നറിയിപ്പ് നൽകുന്നു.