- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഗ്ര ശബ്ദത്തിൽ കെട്ടിടം പൂര്‍ണമായും തകര്‍ന്നു; മഹാരാഷ്ട്രയെ നടുക്കി വൻ സ്ഫോടനം; വെടിമരുന്ന് നിര്‍മാണശാലയിലെ പതിനഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലുള്ള കടോളിൽ സ്ഫോടകവസ്തു നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 15 പേർ മരിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന 'എസ്ബിഎൽ എനർജി ലിമിറ്റഡ്' എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ 7.10-ഓടെയാണ് സ്ഫോടനമുണ്ടായത്. ഖനനത്തിന് ആവശ്യമായ വെടിമരുന്നും മറ്റും നിർമ്മിക്കുന്ന യൂണിറ്റിലാണിത് സംഭവിച്ചത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ ഒരു കിലോമീറ്റർ ദൂരത്തേക്ക് വരെ തെറിച്ചുവീഴുകയും ചെയ്തു.
അപകടസമയത്ത് ഏകദേശം 30 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. 15 പേർ മരിച്ചതായും പതിനഞ്ചിലേറെ പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ജില്ലാ ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.


