- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
ബെംഗളൂരു: ഇന്ന് പുലർച്ചെ കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനായ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശി അമൽ ഫ്രാഗ്ലിൻ ആണ് മരണത്തിന് കീഴടങ്ങിയത്. മൈസൂരിവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപകടം നടന്നപ്പോൾ മറിഞ്ഞ ബസിനടിയിൽ അമൽ അകപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. ഇന്നലെ രാത്രി 12.45-ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇവർ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ ഇപ്പോൾ ഇവർ ചികിത്സയിൽ കഴിയുകയാണ്. ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും മലയാളി യാത്രക്കാരാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം കിട്ടുന്ന വിവരങ്ങൾ.