- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ നിന്ന വഴിയാത്രക്കാർ കണ്ടത് അതി ഭീകര കാഴ്ച; കർണാടകആർടിസി ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു; പിന്നാലെ മറ്റൊരു ബസ് ഇടിച്ചു കയറി; ഒരു സ്ത്രീ ദാരുണാന്ത്യം
ബെംഗളൂരു: കർണാടകയിലെ മാൻഡ്യയിൽ റോഡപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. മാൻഡ്യയിലെ മാലവള്ളി-കൊല്ലേഗൽ സംസ്ഥാന പാതയിൽ ബചനഹള്ളിക്ക് സമീപമാണ് ദാരുണമായ സംഭവം. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മൂന്നു ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ആദ്യമൊരു ബസും രണ്ടാമത്തെ ബസും നേർക്കുനേർ ഇടിച്ചു. ഇതിനിടയിലേക്ക് മൂന്നാമത്തെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ 14 പേരുടെ പരിക്ക് സാരമുള്ളതാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Next Story