- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തക റാണ അയൂബിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ ഡല്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹിമാന്‍ഷു രമണ്‍ സിങ്ങിന്റേതാണ് ഉത്തരവ്. 2016-17 കാലത്താണ് കേസിന് ആസ്പദമായ സംഭവം.
ഭാരതീയ ന്യായസമഹിത സെക്ഷന്‍ 153 എ (മതത്തിന്റൈ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍), 295 എ (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശനിയാഴ്ച കോടതി ഡല്‍ഹി പൊലീസിനോട് ഉത്തരവിട്ടു.
ഡല്‍ഹി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച എംഎഫ് ഹുസൈന്റെ ചിത്രങ്ങള്‍ ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നതാണെന്നും ആളുകള്‍ക്കിടയില്‍ അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കുന്നുവെന്നുവെന്ന് പരാതി നല്‍കിയ അഡ്വക്കേറ്റ് അമിതാ സച്ച്ദേവയാണ് റാണ അയൂബിനെതിരെ കോടതിയെ സമീപിച്ചത്. 2024 നവംബറില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടലിലാണ് പരാതി നല്‍കിയത്.