- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് വയസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കി; സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മര്‍ദിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ബെംഗളൂരു: എട്ട് വയസ്സുകാരിയെ വിവസ്ത്രയാക്കി സ്വകാര്യ ഭാഗത്ത് മര്‍ദ്ദിക്കുകയും ലൈംഗികമായി ഉപ്രദവിക്കുകയും ചെയ്ത കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് സംഭവം. ഇവര്‍ക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തി. മണ്ഡ്യയിലാണ് സംഭവം. ജനുവരി 31ന് നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. 2 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.
സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ ദേഹത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, ക്രമസമാധാനനില തകര്‍ന്നതായും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചതായും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആരോപിച്ചു.