തെലങ്കാന: ഹോട്ടൽ, പായ്ക്കഡ് ഭക്ഷണങ്ങളിൽ പാറ്റയെയും പല്ലിയേയും പ്രാണികളെയുമെല്ലാം കിട്ടിയ നിരവധി സംഭവങ്ങളെ നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. എന്നാൽ ബിയർ കുപ്പിയിൽ നിന്നും ചത്ത പല്ലിയെ ലഭിച്ച വാർത്തകൾ ഇപ്പോൾ സൊസിലെ മീഡിയയിൽ സഹ്റച്ച ആവുകയാണ്. സംഭവം തെലങ്കാനയിലാണ്. ലക്ഷ്മികാന്ത് റെഡ്ഡി, അനന്തായ എന്നിവർ വാങ്ങിയ മദ്യകുപ്പിയിലാണ് പല്ലിയെ കിട്ടിയത്. തുടർന്ന് ഇരുവരും ചത്ത പല്ലിയുള്ള ബിയർ കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി.

ഇരുവരും ചേർന്ന് ധരൂരിലെ ഒരു പ്രാദേശിക വൈൻ ഷോപ്പിൽ നിന്നും ആകെ 4000 രൂപയുടെ മദ്യം വാങ്ങിയത്. കരേലിയിൽ‌ നടക്കുന്ന ഒരു ഒത്തുചേരൽ പരിപാടിക്കായിയിരുന്നു മദ്യം വാങ്ങിയത്. ഇതിലായിരുന്നു ഒട്ടും പ്രതീക്ഷിക്കാത്തൊരു അതിഥിയെ ഇവർക്ക് ലഭിച്ചത്.

സംഭവത്തിന്റെ വീഡിയോ പിന്നീട് എക്സിൽ വ്യാപകമായി പ്രചരിച്ച 30 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയിൽ ബിയർ ബോട്ടിലും അതിനകത്ത് ചത്ത പല്ലിയേയും കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിയൊരുക്കി. പല്ലിയെ കണ്ടെത്തിയ ഉടൻ തന്നെ യുവാക്കൾ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തിൽ പരാതിയും നൽകി. എന്നാൽ വൈൻ ഷോപ്പ് ഉടമയുടെ ഭാ​ഗത്ത് നിന്നല്ല തെറ്റ് സംഭവിച്ചതെന്നും മറിച്ച് ബിയർ ഉണ്ടാക്കുന്നിടത്ത് നിന്നാണ് എന്നും വിമർശനം ഉയർന്ന് വരുന്നുണ്ട്.

നേരത്തെ, ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിന് സൊമാറ്റോ വഴി ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത പല്ലിയെ കിട്ടിയിരുന്നു. ആർടിസി ക്രോസ്‌റോഡിൽ സ്ഥിതി ചെയ്യുന്ന ബവാർച്ചി ബിരിയാണിയിൽ നിന്നായിരുന്നു കുടുംബം ഭക്ഷണം ഓർഡർ ചെയ്തിരുന്നത്.

നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് വരുന്ന സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് ഉപഭോക്തതാക്കൾ. മാത്രമല്ല ഈ കാര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു വരുന്നു.