- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; പ്രധാന പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രധാന പ്രതി കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ സംഗം വിഹാര്‍ ഏരിയയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രധാന പ്രതിയായ രാഘവ് ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിംഗിനിടെ 28 കാരനായ കിരണ്‍ പാല്‍ എന്ന കോണ്‍സ്റ്റബിളിനെ രാഘവ് ഉള്‍പ്പടെ മൂന്ന് പേര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വെള്ളി രാത്രി ഗോവിന്ദ്പുരി മേഖലയില്‍ ഇരുചക്ര വാഹനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം മോഷണം നടത്തുന്നത് കിരണിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഘത്തെ പിടികൂടുന്നതിനിടെയാണ് കിരണ്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ച് പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. കേസില്‍ പ്രതികളായ ദീപക് മാക്‌സ്(20), ക്രിഷ് ഗുപ്ത(18) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
സംഗം വിഹാറില്‍ രാഘവ് താമസിക്കുന്ന സ്ഥലം കണ്ടെത്തി പൊലീസ് രാത്രി വീട് വളയുകയായിരുന്നു. പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സ്വയ രക്ഷയ്ക്കായി പൊലീസ് തിരികെ വെടിയുതിര്‍ത്തപ്പോഴാണ് രാഘവിന് വെടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് രാഘവ് മരിച്ചത്. പ്രതികള്‍ മയക്കുമരുന്നിന് അടിമയാണെന്നും ചില പെറ്റി കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടുള്ളതായും പോലീസ് പറഞ്ഞു.