- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമാകുന്നു; ദീപാവലി നിയമങ്ങൾ പാലിക്കാതെ ജനങ്ങൾ; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത
ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും അതിരൂക്ഷമാകുന്നു. വായുഗുണനിലവാരതോത് കുറഞ്ഞുകൊണ്ടിരിക്കുന്നതയാണ് വിവരങ്ങൾ. ദീപാവലി നിയന്ത്രണങ്ങൾ ജനങ്ങൾ ശ്രദ്ധിക്കാത്തതും വായു മലിനീകരണത്തിന്റെ വ്യാപ്തി കൂട്ടി. വായു മലിനീകരണ തോത് 400ന് അടുത്താണ്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യത ഉണ്ട്.
യമുന നദി ഇപ്പോൾ നുരഞ്ഞ് പതഞ്ഞാണ് ഒഴുകുന്നത്. നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കാണുന്നു.
51 മുതൽ 100 വരെയുള്ളവയും തൃപ്തികരമാണ്. 101 മുതൽ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു.