- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകയിൽ മൂടി ഡൽഹി; ശാരീരിക പ്രശ്നങ്ങളിൽ വലഞ്ഞ് ജനങ്ങൾ; വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനവുമായി അധികൃതർ
ഡൽഹി: എല്ലാ വർഷവും ദീപാവലി ആഘോഷം കഴിയുമ്പോൾ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമാവുകയാണ്. ഈ വർഷവും അതേപടി തന്നെ തുടരുന്നു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ കാരണമാണ് വായുമലിനീകരണം വലിയ തോതിൽ വർധിക്കുന്നത്. ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ എന്നാണ് അധികൃതർ പറയുന്നത്.
ശരാശരി മലിനീകരണ തോത് 266 ആയി ഉയർന്നു. ഇനിയും വരും ദിവസങ്ങളിൽ ഇത് ഉയരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
പക്ഷെ സർവേ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. ഡൽഹിയിലും അനുബന്ധ പ്രദേശങ്ങളിലും താമസിക്കുന്ന 69 ശതമാനം കുടുംബങ്ങളിലും വായുമലിനീകരണം മൂലം ഒരാളെങ്കിലും രോഗിയാകുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
നിലവിൽ ഇപ്പോൾ ഡൽഹിയിൽ പുക മൂടിയ അന്തരീക്ഷമാണ്. ആളുകൾ ആസ്ത്മ, കണ്ണെരിച്ചിൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങൾ നിയന്ത്രണങ്ങൾ എല്ലാം കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.