- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സെയ്ഫിന്റെ ചികിത്സാച്ചെലവിന് 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം; 25 ലക്ഷം ഇതിനകം അനുവദിച്ച് ഇന്‍ഷുറന്‍സ് കമ്പനി; സാധാരണക്കാരുടെ കാര്യം എന്താകും?'; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
'സെയ്ഫിന്റെ ചികിത്സാച്ചെലവിന് 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം'
മുംബൈ: മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. 35.95 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചതിന്റെ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം ഇതിനകം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായാണ് വിവരം. സൂപ്പര്‍ താരത്തിനോട് ഇന്‍ഷുറന്‍സ് കമ്പനി കാണിച്ച മര്യാദ ഒരു സാധാരണക്കാരനാണെങ്കില്‍ ലഭിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഒരു സാധാരണക്കാരനാണ് പരിക്കേറ്റതെങ്കില്‍ ഇത്രയും വലിയ തുക അനുവദിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാകില്ലെന്ന് പറയുകയാണ് മുംബൈയില്‍നിന്നുള്ള കാര്‍ഡിയാക് സര്‍ജന്‍ ഡോ. പ്രശാന്ത് മിശ്ര. സാമൂഹികമാധ്യമമായ എക്സിലൂടെ ഡോ. മിശ്ര നടത്തിയ പ്രതികരണം ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാരനും ഇത്തരം ചികിത്സയ്ക്കായി അഞ്ചുലക്ഷംരൂപയിലധികം അനുവദിക്കില്ല. എല്ലാ പഞ്ചനക്ഷത്ര ആശുപത്രികളും ഭീമമായ ഫീസ് ഈടാക്കുന്നു, മെഡിക്ലെയിം കമ്പനികള്‍ അടയ്ക്കുകയും ചെയ്യുന്നു. ഫലം: പ്രീമിയം ഉയരുന്നു. ഇടത്തരക്കാര്‍ ബുദ്ധിമുട്ടുന്നു. സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം എന്നുപറഞ്ഞുള്ള ഒരു രേഖയ്ക്കൊപ്പമുള്ള എക്സ് കുറിപ്പിനെ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഡോ. പ്രശാന്ത് മിശ്രയുടെ പ്രതികരണം.
വ്യാഴാഴ്ച, മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ അതിക്രമിച്ച് കടന്ന അക്രമിയുടെ ആക്രമണത്തില്‍ സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. നിലവില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
മുംബൈ: മുംബൈ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. 35.95 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചതിന്റെ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. 35.95 ലക്ഷം രൂപയുടെ മെഡിക്ലെയിം ആവശ്യപ്പെട്ടതില്‍ 25 ലക്ഷം ഇതിനകം ഇന്‍ഷുറന്‍സ് കമ്പനി അനുവദിച്ചതായാണ് വിവരം. സൂപ്പര്‍ താരത്തിനോട് ഇന്‍ഷുറന്‍സ് കമ്പനി കാണിച്ച മര്യാദ ഒരു സാധാരണക്കാരനാണെങ്കില്‍ ലഭിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഒരു സാധാരണക്കാരനാണ് പരിക്കേറ്റതെങ്കില്‍ ഇത്രയും വലിയ തുക അനുവദിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാകില്ലെന്ന് പറയുകയാണ് മുംബൈയില്‍നിന്നുള്ള കാര്‍ഡിയാക് സര്‍ജന്‍ ഡോ. പ്രശാന്ത് മിശ്ര. സാമൂഹികമാധ്യമമായ എക്സിലൂടെ ഡോ. മിശ്ര നടത്തിയ പ്രതികരണം ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
എക്സിലെ കുറിപ്പില്‍ ഡോ. പ്രശാന്ത് മിശ്ര പറയുന്നത് ഇങ്ങനെ: ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാരനും ഇത്തരം ചികിത്സയ്ക്കായി
അഞ്ചുലക്ഷംരൂപയിലധികം അനുവദിക്കില്ല. എല്ലാ പഞ്ചനക്ഷത്ര ആശുപത്രികളും ഭീമമായ ഫീസ് ഈടാക്കുന്നു, മെഡിക്ലെയിം കമ്പനികള്‍ അടയ്ക്കുകയും ചെയ്യുന്നു. ഫലം: പ്രീമിയം ഉയരുന്നു. ഇടത്തരക്കാര്‍ ബുദ്ധിമുട്ടുന്നു.
സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം എന്നുപറഞ്ഞുള്ള ഒരു രേഖയ്ക്കൊപ്പമുള്ള എക്സ് കുറിപ്പിനെ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഡോ. പ്രശാന്ത് മിശ്രയുടെ പ്രതികരണം.