- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയില്‍ വന്‍ ലഹരിവേട്ട: 3.58 കോടി രൂപ വിലമതിക്കുന്ന മെഫഡ്രോണുമായി മൂന്നുപേര്‍ പിടിയില്‍
മുംബൈയില്‍ വന്‍ ലഹരിവേട്ട: 3.58 കോടി രൂപ വിലമതിക്കുന്ന മെഫഡ്രോണുമായി മൂന്നുപേര്‍ പിടിയില്‍
മുംബൈ: മുംബൈയില്‍ വന്‍ ലഹരിവേട്ട. 3.58 കോടി രൂപ വിലമതിക്കുന്ന മെഫഡ്രോണുമായി മൂന്നുപേര്‍ പിടിയിലായി. വിവിധ കേസുകളിലായാണ് മൂന്നുപേര്‍ അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാഴ്ചയ്യായി നടത്തിവന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന് ആന്റി-നാര്‍ക്കോട്ടിക്സ് സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെപ്തംബര്‍ 3ന് ബോറിവാലിയിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപം 2.59 കോടി രൂപ വിലമതിക്കുന്ന 1.297 കിലോഗ്രാം മെഫെഡ്രോണുമായി 22 വയസ്സുള്ള ഒരാളെ എഎന്‍സിയുടെ കാണ്ടിവാലി യൂണിറ്റ് പിടികൂടിയതാണ് ആദ്യസംഭവം.
പിന്നീട് സെപ്തംബര്‍ 13 ന് മലാഡിലെ ന്യൂ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ നിന്ന് 36.80 ലക്ഷം രൂപ വിലമതിക്കുന്ന 184 ഗ്രാം മെഫെഡ്രോണുമായി ആസാദ് മൈതാന്‍ യൂണിറ്റ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു.
ലഹരി, വേട്ട, സര്‍ക്കാര്‍
Next Story