- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി: ബംഗാളിലും ഒഡീഷയിലും പ്രകമ്പനം
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്കു സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 6.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്തത്.
ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. കൊല്‍ക്കത്തിയിലും സമീപ പ്രദേശത്തും ആളുകള്‍ക്കിടയില്‍ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Next Story