ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. ഇതിനായി ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷര്‍ വാര്‍ത്തസാമ്മേളനം വിളിച്ചിട്ടുണ്ട്.

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളായിരിക്കും പ്രഖ്യാപിക്കുക. വയനാട് ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ പ്രഖ്യാപിക്കുമോ അതോ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നതും വാര്‍ത്താ സമ്മേളനത്തിന് ശേഷം മാത്രമേ അറിയാനാകൂ

ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിന് അവസാനിക്കും. മഹാരാഷ്ട്രയില്‍ നവംബര്‍ 26-നും. ഹരിയാനയില്‍ 90 സീറ്റുകളിലേക്കും മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ തീയതിയും പ്രഖ്യാപിച്ചേക്കും.