ന്യൂഡല്‍ഹി: രാജ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണഘടനയുടെ വകുപ്പ് 324 പ്രകാരം ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനില്‍ അര്‍പ്പിതമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനായുള്ള സജീകരണങ്ങള്‍ ഒരുക്കുകയാണ് കമ്മീഷന്‍.

തെരഞ്ഞെടുത്തതും നോമിനേറ്റ് ചെയ്തതുമായ അംഗങ്ങള്‍ക്കാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരിക്കുക. റിട്ടേണിംഗ് ഓഫീസര്‍/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരേയും തെരഞ്ഞെടുക്കേണ്ടതുണ്ടൈന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കി.