റിയാദ്: സൗദി അറേബ്യയിലെ ജുബൈലിൽ തമിഴ്നാട് സ്വദേശി തൂങ്ങിമരിച്ച നിലയിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ സ്വദേശി നവീൻ പുരുഷോത്തമനെയാണ് (28) താമസസ്ഥലത്തെ കാർ പാർക്കിങ്ങിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ജുബൈലിലെ ഒരു കരാർ കമ്പനിയിൽ പെയിന്‍റിങ് ക്വാളിറ്റി കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു നവീൻ. പൊലീസെത്തി മൃതദേഹം റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് നേതൃത്വം നൽകുന്നത് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളണ്ടിയറുമായ സലീം ആലപ്പുഴയാണ്. നവീൻ പുരുഷോത്തമന്റെ പിതാവ് പുരുഷോത്തമനും മാതാവ് മലർകൊടിയുമാണ്.