ഈറോഡ്: നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്കു വില്‍പന നടത്തിയ കേസില്‍ മാതാവ് ഉള്‍പ്പെടെ നാലു പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. വജാത ശിശുവിനെ വാങ്ങിയ കന്യാകുമാരി തക്കലയിലെ ദമ്പതികളായ ജയചന്ദ്രന്‍ (46), ഭാര്യ അഖില റാണി (38), തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശി ജയപാലന്‍ (40), കുട്ടിയുടെ മാതാവ് നിത്യയ (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

തഞ്ചാവൂര്‍ സ്വദേശിയായ നിത്യയ ഭര്‍ത്താവുമായി പിരിഞ്ഞ് ഈറോഡിലെത്തി നാമക്കല്‍ ജില്ലയിലെ തൃച്ചന്‍കോട് സ്വദേശി സന്തോഷ്‌കുമാറുമായി താമസിക്കുകയായിരുന്നു. ഇവര്‍ക്കു പിറന്ന പെണ്‍കുഞ്ഞിനെയാണു കന്യാകുമാരിയിലെ ദമ്പതികള്‍ക്കു വിറ്റത്.

പണം കൈപ്പറ്റിയതിനു ശേഷമാണു നിത്യയ സന്തോഷ്‌കുമാറിനെതിരെ ജില്ലാ ശിശു സംരക്ഷണ സമിതിക്കു പരാതി നല്‍കിയതെന്നു പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച വീരപ്പസത്രം പൊലീസ് തിങ്കളാഴ്ച സന്തോഷ്‌കുമാര്‍ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ നിത്യയയെ ചോദ്യം ചെയ്തപ്പോഴാണു തന്റെ അറിവോടെയാണു കുട്ടിയെ വില്‍പന നടത്തിയതെന്നു സമ്മതിച്ചത്.

നവജാത ശിശു, വിറ്റു, അറസ്റ്റ്, infant baby