- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡില്‍വെച്ച് ഫ്രഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; മുംബൈയില്‍ യുവാവ് അറസ്റ്റില്‍
റോഡില്‍വെച്ച് ഫ്രഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം
മുംബൈ: മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരിയായ ഫ്രഞ്ച് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നവംബര്‍ എട്ടിന് അര്‍ധരാത്രി ബാന്ദ്ര വെസ്റ്റിലായിരുന്നു സംഭവം. പാലി ഹില്ലിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം ഒരു കിലോമീറ്റര്‍ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്ന യുവതിയെ സ്‌കൂട്ടറിലെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു.
സംഭവത്തില്‍ നവംബര്‍ 14- ന് യുവതി സമര്‍പ്പിച്ച പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പ്രദേശത്തെ അമ്പതിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധാരാവിയിലെ ആക്രിക്കച്ചവടക്കാരനായ സുനില്‍ വഗേല (25)യെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
സോണ്‍ 4 ഡിസിപി ദീക്ഷിത് ഗെഡാം, എസിപി ആദിക്റാവു പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഇയാക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ ക്രിമിനല്‍ ബലപ്രയോഗം നടത്തിയതിന് ബിഎന്‍എസ് സെക്ഷന്‍ 74 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച ബാന്ദ്രയിലെ അവധിക്കാല കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.




