- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇവരെ കൊല്ലാൻ തുനിയുന്നവർ ഒന്ന് ആലോചിക്കണം..!!; പശു കശാപ്പ് കേസിലെ ആ അപൂർവ വിധിയെ വാനോളം പുകഴ്ത്തി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സെഷൻസ് കോടതിയുടെ വിധി ഗുജറാത്ത് സർക്കാരിന്റെ മൃഗസംരക്ഷണ നയങ്ങൾക്ക് വലിയ അംഗീകാരമായി. ഗോസംരക്ഷണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
2017ലെ ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമം നടപ്പിലാക്കിയതിൽ ഇതൊരു സുപ്രധാന നാഴികക്കല്ലായി സർക്കാർ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, പശുവിനെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പവിത്രമായ പ്രതീകമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
2023 നവംബർ 6ന് അമ്രേലിയിലെ ഒരു ജനവാസ മേഖലയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃതമായി പശുക്കിടാങ്ങളെ കശാപ്പ് ചെയ്ത സംഭവം പുറത്തറിഞ്ഞത്. റെയ്ഡിൽ 40 കിലോഗ്രാം ഇറച്ചി, മുറിച്ചെടുത്ത കാലുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കശാപ്പിന് ഉപയോഗിച്ച കത്തികൾ, മഴു, വെട്ടുകത്തി, തൂക്കുപാത്രങ്ങൾ, മാലിന്യങ്ങൾ, ഒരു വാഹനം എന്നിവ കണ്ടെത്തി പിടിച്ചെടുത്തിരുന്നു.
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും നിയമവിരുദ്ധ മാംസക്കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളിലൊരാൾക്ക് സമാനമായ കേസിൽ മുൻപ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 81 പേജുള്ള വിധിന്യായത്തിൽ, സെഷൻസ് ജഡ്ജി റിസ്വാന ബുഖാരി പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിവെച്ചു. സാക്ഷി മൊഴികൾ, ഫോറൻസിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിഭാഗത്തിന്റെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന വാദങ്ങൾ കോടതി തള്ളി.




