മുംബൈ: കൊടും ചൂടിന് വലിയ ആശ്വാസമേകി മഴ പെയ്യുമ്പോൾ അതിൽ വലിയൊരു പ്രശ്നമാണ് മണ്ണിലെ മാളങ്ങളിൽ ഒളിച്ചിരിക്കുന്ന പ്രാണികളും ഇഴജന്തുക്കളും പുറത്തുവരുന്നത്. അതുപോലൊരു ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മൺസൂൺ സീസൺ തുടങ്ങി ആദ്യ മഴയിൽ തന്നെ നവി മുംബൈയിലെ തെരുവുകൾ വെള്ളത്തിൽ മുങ്ങി. വെള്ളം നിറഞ്ഞ തെരുവുകളിലൂടെ ഒരു കൂറ്റൻ പെരുമ്പാമ്പ് നീന്തിപ്പോകുന്നതാണ് കാഴ്ച. വെളത്തിൽ നിന്ന് തലമാത്രം പൊക്കി നോക്കുന്ന പാമ്പിന്റെ വീഡിയോ അതിവേഗം വൈറലായത്. വീഡിയോ കണ്ടവരെല്ലാം വലിയ ആശങ്കയും പങ്കുവയ്ക്കുന്നു.

ദൃശ്യങ്ങളിൽ റോഡിൽ താഴ്ന്ന ചില ഇടങ്ങളിൽ മാത്രം വെള്ളം നിറഞ്ഞുകിടക്കുന്നതാണ് കാണുന്നത് വലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടാകാതെ, നഗരത്തിലും പ്രധാന റോഡിൽ എങ്ങനെ ഇത്തരം ഇഴജന്തുക്കൾ എത്തുന്നുവെന്നാണ് പലരുടെയും സംശയം. ഇത് വലിയ അപകടമാണെന്നും ആളുകൾ കമന്റ് ചെയ്യുന്നു.