- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാകുംഭമേളയിൽ ദിനംപ്രതി എത്തുന്നത് ലക്ഷകണക്കിന് പേർ; പരിശോധനയിൽ അധികൃതർ ഞെട്ടി; ഗംഗാനദിയില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ സാന്നിധ്യം; കണ്ടെത്തിയത് മനുഷ്യവിസര്‍ജ്യത്തിലുള്ള ബാക്ടീരിയകളെ!
ഡല്‍ഹി: മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇതോടെ വിശ്വാസികൾ എല്ലാവരും തലയിൽ കൈവച്ചിരിക്കുകയാണ്. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്.
ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് വിമര്‍ശിച്ചു. എന്ത് നടപടിയെടുത്തു എന്ന് വിശദമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ട്രൈബ്യൂണലിന്റെ നേരത്തേയുള്ള നിര്‍ദ്ദേശം യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലിച്ചില്ലെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. ചില ജലപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കവറിങ് ലെറ്റര്‍ മാത്രമാണ് ബോര്‍ഡ് സമര്‍പ്പിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി.