ഗയ: ബിഹാറിലെ ​ഗയയിൽ വെറും പതിനായിരം രൂപ മാത്രം മാസം സമ്പാദിക്കുന്ന തൊഴിലാളിക്ക് ആദായ നികുതി വകുപ്പ് അയച്ചത് രണ്ട് കോടിയുടെ നോട്ടീസ്. 2 കോടിയിലധികം രൂപയുടെ നോട്ടീസ് വന്നിരിക്കുന്നത്. രണ്ട് ദിവസത്തിനകം 67 ലക്ഷം രൂപ ഡെപ്പോസിറ് ചെയ്യണമെന്നും ആദായ വകുപ്പ് നിർദ്ദേശിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കുടുംബം.

ഗയയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബമായി താമസിക്കുന്ന രാജീവ് കുമാർ വർമ ഒരു എണ്ണ മൊത്തക്കച്ചവട ഗോഡൗണിൽ തൊഴിലാളിയാണ്. അത്, തന്നെയും കുടുംബത്തെയും ദുരിതത്തിലാക്കി എന്നുമാണ് രാജീവ് കുമാർ പറയുന്നത്. ഇതുകാരണം രാജീവ് കുറച്ച് ദിവസങ്ങളായി ജോലിക്ക് പോലും പോകുന്നുണ്ടായിരുന്നില്ല. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻകം ടാക്സ് ഡിപാർട്മെന്റ് തുടർച്ചയായി രാജീവിന്റെ വീട് സന്ദർശിക്കുന്നുണ്ട്. തുടർന്ന് അയൽവാസികളുടെ നിർബന്ധ പ്രകാരം ഇയാൾ ആദായ നികുതി വകുപ്പിൽ ചെന്ന് കാര്യങ്ങൾ അറിയിച്ചിരുന്നു, എന്നാൽ, പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല അപ്പീലിന് പോകാനായിരുന്നു അധികൃതർ ആവശ്യപ്പെട്ടത്.

പരാതിക്കാർ പറയുന്നത് ശരിയാണെങ്കിൽ, എന്തെങ്കിലും സാങ്കേതിക പിശകുണ്ടായതാവാമെന്നും, എന്നാൽ അപ്പീൽ ഫയൽ ചെയ്ത് നിലവിലുള്ള സാഹചര്യവും വ്യക്തമാക്കിയാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാനാവുകയുള്ളു എന്നും ഐ-ടി വകുപ്പ് അതികൃതർ അറിയിച്ചു. തുടർന്ന് രാജീവ് കുമാർ അപ്പീലും നൽകി.

"ആദായ നികുതി വകുപ്പ് എന്നാൽ എന്താണെന്ന് കേൾക്കുന്നത് പോലും നോട്ടീസ് വന്നപ്പോളായിരുന്നു, പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്ന ഒരാൾക്ക് എങ്ങനെ ഇത്രെയും കാശ് അടക്കാനാവും" എന്ന് രാജീവ് കുമാർ ചോദിച്ചു.

2015 ജനുവരി 22 -ന് കോർപ്പറേഷൻ ബാങ്കിന്റെ ഗയ ശാഖയിൽ താൻ 2 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയെങ്കിലും 2016 ഓഗസ്റ്റ് 16 -ന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അത് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു.