കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണ രീതി ഇന്ത്യക്കാരുടെതാണെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ (ഡബ്ല്യഡബ്ല്യഎഫ്) റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യക്കാരുടെ ഭക്ഷണ ഉപഭോഗത്തിന്റെ റിപ്പോർട്ട് പുറത്തു വന്നത്. ജി-20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ ഭക്ഷണ രീതി പിന്തുടരുന്നത് ഇന്ത്യയാണെന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കാരുടെ ഭക്ഷണ ഉപഭോഗരീതി ഒരുതരത്തിലും പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലാണ്. അതിനാല്‍ത്തന്നെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ പുറന്തള്ളപ്പെടുന്ന വർദ്ധനവ് നേരിടാനാവും. ഇത് കാലാവസ്ഥയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നു. പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നാലെ മെച്ചപ്പെട്ട സ്ഥാനങ്ങള്‍ സ്വന്തമാക്കിയത് ഇന്തൊനീഷ്യയും ചൈനയുമാണ്.

കൂടാതെ ലോകത്ത് എല്ലാവരും ഇന്ത്യക്കാരുടേത് പോലെ ഭക്ഷണരീതികള്‍ പാലിക്കുകയാണെങ്കിൽ ആഹാര ഉത്പാദന ആവശ്യങ്ങള്‍ക്കായി ഈ ഭൂമി ധാരാളമായി സ്രോതസ്സുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഒട്ടും മാതൃകാപരമല്ലാത്ത ഭക്ഷ്യ ഉപഭോഗ രീതി പിന്തുടരുന്ന അര്‍ജന്റീന, ഓസ്‌ട്രേലിയ, യു.എസ് തുടങ്ങിയ രാജ്യങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ രീതിയിൽ ലോകം ആഗോള താപനം ഇനിയും

വർദ്ധിക്കുന്നതിനു കാരണമാവും. അങ്ങനെ വന്നാൽ താപനം 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ ചുരുക്കുക എന്ന ലക്ഷ്യത്തിലെതുക പ്രയാസമാകും. അങ്ങനെയെങ്കില്‍ ആഹാര ഉത്പാദനത്തിനായി ഈ ഒരു ഭൂമി മതിയാകാതെവരുമെന്നും പകരം ഏഴ് ഭൂമി ആവശ്യമായി വന്നേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.