- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിത്വം ഉറപ്പാക്കണം..; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ഇനി മുതൽ യാത്രക്കാർ ഉപയോഗിക്കുന്ന പുതപ്പുകൾക്ക് മേൽ കവറുകൾ നൽകും; തീരുമാനമെടുത്ത് അധികൃതർ
ഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി ശുചിത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി പുതപ്പുകൾക്ക് ഇനിമുതൽ പ്രത്യേക കവറുകൾ നൽകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ഇതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖപ്രദവുമായ യാത്രാനുഭവം നൽകുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
വർഷങ്ങളായി റെയിൽവേയിൽ പുതപ്പുകൾ നൽകി വരുന്നുണ്ടെങ്കിലും, ഇവയുടെ ശുചിത്വത്തെക്കുറിച്ച് യാത്രക്കാർക്കിടയിൽ ആശങ്ക നിലനിന്നിരുന്നു. ബെഡ് ഷീറ്റുകൾ, തലയിണ കവറുകൾ എന്നിവ പതിവായി അലക്കുന്നതുപോലെ പുതപ്പുകൾ അലക്കാറില്ലെന്ന പൊതുവായ ധാരണയാണ് ഈ ആശങ്കക്ക് പിന്നിൽ. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ കവർ സംവിധാനം ഏർപ്പെടുത്തുന്നത്. പ്രിന്റ് ചെയ്ത പുതപ്പ് കവറുകൾ എല്ലാ എസി കോച്ചുകളിലും ലഭ്യമാകും.
രാജസ്ഥാനിലെ ജയ്പൂർ–അസർവ എക്സ്പ്രസ് ട്രെയിനിലാണ് ഈ സംവിധാനം ആദ്യഘട്ടമായി നടപ്പിലാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തെ വിവിധ മേഖലകളിലെ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം, ലോക്സഭയിൽ റെയിൽവേ മന്ത്രിയായിരിക്കെ, ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരിക്കലെങ്കിലും കഴുകാറുണ്ടെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.