- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിൽ കലർന്നതും ആളുകൾ ജീവന് വേണ്ടി പിടഞ്ഞു; ഇൻഡോറിനെ നടുക്കിയ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെത്തുടർന്ന് നടത്തിയ കുടിവെള്ള പരിശോധനയിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ തുടങ്ങിയ അപകടകരമായ ബാക്ടീരിയകൾ കുടിവെള്ളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ ഇതുവരെ 210 പേർ ചികിത്സ തേടുകയും, 32 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു.
ആരോഗ്യവകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് കുടിവെള്ളത്തിലെ മലിനീകരണം സ്ഥിരീകരിച്ചത്. ഈ ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്കും കുട്ടികൾക്കും മരണകാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭഗിരഥ്പുരയിലെ ഒരു പോലീസ് ഔട്ട്‌പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിൽ കലർന്നതാണ് മലിനീകരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, മലിനീകരണത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിലും പരിശോധനകൾ നടത്തുന്നതിലും കാലതാമസമുണ്ടായെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.




